Kanum njaan kanum njaan

Malayalam Hymn

Kanum njaan kanum njaan

Kanum njaan kanum njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാണും ഞാൻ കാണും ഞാൻ അക്കരെ ദേശത്തിൽ കാണും പോകും ഞാൻ, പോകും ഞാൻ പറന്നു വാനിൽ പോകും ഞാൻ(2) ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ രാജാധിരാജനെ കാണുവാൻ(2) മദ്ധ്യാകാശത്തിലെ പൂപ്പന്തൽ മാടിവിളിക്കുന്നു കേൾക്കണേ(2) 2 വാങ്ങിപ്പോയ വിശുദ്ധരെ സീയോൻ നാടതിൽ കാണും ഞാൻ യേശുവിന്റെ തിരുരക്തത്താൽ മുദ്രയണിഞ്ഞോരെ കാണും ഞാൻ(2);- ഒരുങ്ങി... 3 കർത്താവിൻ ഗംഭീരനാദവും മീഖായേൽ ദൂതന്റെ ശബ്ദവും ദൈവത്തിൻ കാഹള ധ്വനിയതും കേൾക്കുമ്പോൾ പറന്നുപോകും ഞാൻ(2);- ഒരുങ്ങി... 4 യേശുവിൻ പൊൻമുഖം കാണും ഞാൻ ചുംബിക്കും പാവനപാദങ്ങൾ കണ്ണിമയ്ക്കാതെ ഞാൻ നോക്കിടും എനിക്കായ് തകർന്ന തൻ മേനിയെ(2);- ഒരുങ്ങി... 5 ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ ഏവരുമുയിർക്കുമാദിനം അന്നു ഞാൻ സന്തോഷിച്ചാർത്തിടും എൻ പ്രിയ ജനത്തെക്കാണുമ്പോൾ(2);- ഒരുങ്ങി... 6 കർത്താവിൽ ജീവിക്കും ശുദ്ധന്മാർ അന്നു രൂപാന്തരം പ്രാപിക്കും മേഘത്തേരിൽ പറന്നേറിടും തൻകൂടെ നിത്യത വാണിടും(2);- ഒരുങ്ങി...

Related Songs