Malayalam Hymn
Yeshuvin paithalallo njaan
Yeshuvin paithalallo njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ പൈതലല്ലോ ഞാൻ
യേശുവിൻ പൈതലല്ലോ
യേശുവിൻ പൈതലല്ലോ ഞാൻ
എൻ യേശുവിൻ പൈതലല്ലോ
എന്നുടെ മനമൊന്നു തേങ്ങുമ്പോൾ
അപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)
എന്നുടെ ചാരത്തായി വന്നിടുന്നു
മാറോടു ചേർത്തെന്നെ അണച്ചിടുന്നു
യേശുവിൻ പൈതലല്ലോ…
എന്നുടെ കാലുകൾ ഇടറിടാതെ
നന്മതൻ വഴികളിൽ നടത്തിടുന്നു (2)
പിതാവിൻ സ്നേഹം തന്നിടുന്നു
വീഴാതെ എന്നും കരുതിടുന്നു
യേശുവിൻ പൈതലല്ലോ…
നന്മ അല്ലാതൊന്നും ചെയ്യുകില്ല
ആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)
അപ്പാ യേശു അപ്പാ ....
അപ്പാ… എൻ യേശു അപ്പാ...
യേശുവിൻ പൈതലല്ലോ…