Malayalam Hymn
Ente daivam vaazhunnu
Ente daivam vaazhunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എന്റെ ദൈവം വാഴുന്നു
എന്റെ ദൈവം വാഴുന്നു
രാവിലും പകലിലും വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
അവൻ വാഴുന്നു അവൻ വാഴുന്നു
നിത്യപുരോഹിതൻ വാഴുന്നു
അവൻ വാഴുന്നു അവൻ വാഴുന്നു
രാജാധിരാജാവായി വാഴുന്നു
2 ഇളകിമറിയും കടലിൻ നടുവിലും
എന്റെ ദൈവം വാഴുന്നു
കലങ്ങിമറിയും മനസിനുള്ളിലും
എന്റെ ദൈവം വാഴുന്നു;-
3 ഏഴുമടങ്ങു ചൂള ചൂടായി വരുമ്പോളും
എന്റെ ദൈവം വാഴുന്നു
അഗ്നിയിൻ നടുവിലും നാലമനായി അവൻ
എന്റെ ദൈവം വാഴുന്നു;-
4 ഏകാന്ത തടവിന്റെ പത്മോസിൻ മണ്ണിലും
എന്റെ ദൈവം വാഴുന്നു
അഗ്നിസമാനമായ കണ്ണുകളോടു കൂടെ
എന്റെ ദൈവം വാഴുന്നു;-
5 പൊട്ടക്കിണറ്റിലും പൊത്തിഫേർ വീട്ടിലും
എന്റെ ദൈവം വാഴുന്നു
കാരാഗ്രഹത്തിലും രാജാസനത്തിലും
എന്റെ ദൈവം വാഴുന്നു;-