Malayalam Hymn
Yeshuvodukude ente lokavasame
Yeshuvodukude ente lokavasame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവോടുകൂടെ എന്റെ ലോകവാസമേ
ക്ലേശം കൂടെ ഉണ്ടേശു പാതയിൽ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം...
വല്ലഭന്നു ഹല്ലേലുയ്യാ പാടിടാം
യേശു ഉള്ളിലുള്ള കൂട്ടമേ...
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം...
കഷ്ട-നഷ്ട പീഡനങ്ങൾ ഇഷ്ടമാകണം
കഷ്ടമേറ്റ ക്രിസ്തു കൂടെ വാഴുവാൻ
അന്യരെങ്കിലും ഭൂവിൽ നമ്മൾ ധന്യരാം
മന്നനേശുവിൻ പൊന്നു മക്കളാകയാൽ
യേശുവിന്റെ പാതയിൽ നീ ഏകനാകുമോ?
സാക്ഷികൾ സമൂഹം കൂടെയില്ലയോ?
യേശുവിന്റെ പാതയിൽ നിരാശയെന്തിന്?
ആശ്വാസത്തിൻ നാഥനില്ലയോ?