Malayalam Hymn
Yeshu nathha ange varavinayi enne
Yeshu nathha ange varavinayi enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേ
വാനമേഘേ കോടി ദൂതരുമായി
അന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ
എന്നെയും ചേർക്കണേ
1 വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ
പ്രാപ്തനാക്കി തീർക്കണേ
തേജസ്സിൻ വാടാമുടി ചൂടുവാനെന്നെ
യോഗ്യനാക്കി തീർക്കണേ
എന്റെ കളങ്കമെല്ലാം മാറിടാൻ
നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)
എന്നിൽ നീ നിറയണേ;- യേശു നാഥാ…
2 കനിവിൻ നാഥനേ കനിവു ചൊരിയണേ
കരങ്ങളിൽ എന്നെ താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം
കരുണയോടെ എന്നിൽ പകരണേ
എന്റെ ദേഹം മണ്ണോടു ചേരുമ്പോൾ
സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)
എന്നിൽ നീ കനിയണേ;- യേശു നാഥാ…