Malayalam Hymn
Krupa mathi enikkeshuve
Krupa mathi enikkeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപ മതി എനിക്കേശുവേ
ദൈവ കൃപ മതി എനിക്കേശുവേ
പ്രതിസന്ധികളിൽ മുന്നേറിടാൻ
ജീവിത യാത്ര തികച്ചിടുവാൻ
1 രോഗമെല്ലാം സൗഖ്യമായിടുവാൻ
ദുഃഖമെല്ലാം സന്തോഷമാകാൻ
കഷ്ടങ്ങളെല്ലാം മാറിപ്പോകാൻ
നിൻകൃപ മാത്രം മതി എനിക്ക് (2);- കൃപ...
2 പരീക്ഷയിൽ ജയം നേടിടുവാൻ
നഷ്ടങ്ങളെ ലാഭമാക്കിടുവാൻ
കടഭാരങ്ങൾ നീങ്ങിപ്പോകാൻ
നിൻകൃപ മാത്രം മതി എനിക്ക് (2);- കൃപ...
3 സാത്താന്യ ശക്തിയെ ജയിച്ചിടുവാൻ
ലോകത്തിൻ മോഹം വിട്ടോടിടുവാൻ
ലോകെ എൻ ഓട്ടം തികച്ചിടുവാൻ
നിത്യതയിൽ ചെന്ന് ചേർന്നിടുവാൻ(2);- കൃപ...