Krupa mathi yeshuvin krupamathiyam

Malayalam Hymn

Krupa mathi yeshuvin krupamathiyam

Krupa mathi yeshuvin krupamathiyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപ മതി യേശുവിൻ കൃപമതിയാം സങ്കടത്തിൽ എന്റെ സംഭ്രമത്തിൽ തുണമതി യേശവിൻ തുണമതിയാം കഷ്ടതയിൽ എന്റെ വേദനയിൽ 1 തലയിലെ ഒരു ചെറു മുടിപോലും വിലയില്ലാ ചെറിയൊരു കുരുവിപോലും എന്റെ ദൈവം സമ്മതിക്കാതെ നിലത്തു വീണു നശിക്കുകില്ല;- 2 അനർത്ഥങ്ങളനവധിയേറിടുമ്പോൾ അവശതയാലുള്ളം തളർന്നിടുമ്പോൾ എന്റെ ദൈവം ഏബെൻ ഏസർ അനർത്ഥനാളിൽ കൈവിടുമോ;- 3 മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾ മനസ്സലിഞ്ഞാശ്വാസം പകർന്നു തരും എന്റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും;- 4 മരുവിലെ മാറയെ മധുരമാക്കി ഉറപ്പുള്ള പാറയെ ജലമാക്കും മഞ്ഞിൽ നിന്നും മന്ന നൽകും മാമക ദൈവം വല്ലഭനാം;- 5 വരുമിനി പുനഃരധി വിരവിലവൻ തരുംപുതു മഹസ്സെഴുമുടലെനിക്കു സ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ സന്തതം വാഴും ഹല്ലെലുയ്യ

Related Songs