Mathi enikkeshuvin krupamathiyam

Malayalam Hymn

Mathi enikkeshuvin krupamathiyam

Mathi enikkeshuvin krupamathiyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മതി എനിക്കേശുവിൻ കൃപമതിയാം വേദനയിൽ ബലഹീനതയിൽ 1 ആശ്രയിക്കും ഞാനേശുവിനെ അനുദിന ജീവിതഭാരങ്ങളിൽ അനുഭവിക്കുന്നു വൻകൃപകൾ അനവധിയായ് ധരയിൽ;- 2 എനിക്കവൻ മതിയായവനാം ഒരിക്കലും കൈവെടിയാത്തവനാം മരിക്കുംവരെ മരുവിടത്തിൽ ജീവിക്കും ഞാനവനായ്;- 3 ആരിലുമധികം അറിഞ്ഞുവെന്റെ ആധികളാകെ ചുമന്നിടുവാൻ അരികിലുണ്ടെൻ അരുമനാഥൻ ആരോമൽ സ്നേഹിതനായ്;- 4 ഇന്നെനിക്കുള്ള ശോധനകൾ വന്നിടുന്നോരോ വിഷമതകൾ അവനെനിക്കു തരുന്ന നല്ല അനുഗ്രഹമാണതെല്ലാം;-

Related Songs