Malayalam Hymn
Suvishesha ghoshaname suthan yeshuvin
Suvishesha ghoshaname suthan yeshuvin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സുവിശേഷഘോഷണമേ സുതൻ യേശുവിൻ കൽപനയേ
ദൈവസ്നേഹത്തിൻ വചനവുമേ അവൻ രക്ഷയിൻ ക്ഷണമതുമേ
1 കൃപയിൻ ഈ നൽയുഗമേ-കഴിയുന്നു മഹൽദിനമേ
കരഞ്ഞീടും അനേകരയ്യോ! ഗുരുവചനം മറന്നുവയ്യോ!
2 നമ്മൾ പാപങ്ങൾ നിമിത്തമേ-യേശു ഭൂമിയിൽ വന്നതുമേ
ക്രൂശു തോളിൽ ചുമന്നതുമേ-രുധിരമതു ചൊരിഞ്ഞതുമേ
3 പാപഭാരങ്ങളാലുമേ പാരിൻ ക്ലേശങ്ങളാലുമേ
പാതവിട്ടിഹെ ഉഴലുന്നോരെ-പ്രിയൻ യേശുവിൻ അരികിൽ വാ
4 ഞാനേ വഴിയും സത്യവും ജീവനുമെന്നുരച്ചവനാം
താനേ നിന്നെ രക്ഷിച്ചിടുമേ-തങ്കച്ചോരയിൽ കഴുകിടുമേ
5 തെരുവീഥികൾ വഴികളിലും-മലകൾ താഴ്വരകളിലും
തിരുവചനം മുഴക്കി നാം-പരൻ വാക്കിനു വലയിറക്കാം
6 മഴയോ വെയിലോ പുഴയോ മതഭേദം എന്ന പഴിയോ
കണ്ണീരിൽ നാം വിതച്ചീടുകിൽ കൊയ്തിടുമതവൻ നാളിൽ
7 എല്ലാ ജാതി ജനങ്ങളുമേ-നല്ല രാജനെ വണങ്ങീടുമേ
അല്ലലെല്ലാമകന്നീടുമേ-ഹല്ലേലൂയ്യാ നാം പാടിടുമേ