Malayalam Hymn
Seeyone nee unarnniduka
Seeyone nee unarnniduka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സീയോനെ നീ ഉണർന്നിടുക
നിന്റെ കാന്തൻ വന്നീടാറായി
ജയഘോഷം മുഴക്കീടുക
നിന്റെ കാന്തൻ വന്നീടാറായി (2)
കോടി കോടി ദൂതരുമായി
മേഘത്തേരിൽ വന്നീടുമേ
വിളക്കെടുക്ക ദീപം തെളിയിക്ക
മണവാളനൊപ്പം പോകുവാൻ (2)
കുഞ്ഞാടിന്റെ രക്തത്തിനാൽ
ശുദ്ധിചെയ്തു ഒരുങ്ങീടുക
വീണ്ടുംജനിക്ക നീ ബലം ധരിക്ക
നാഥനോട് കൂടെ വാഴുവാൻ (2)
വാനദൂതർ സംഘമൊത്തു
ഹല്ലേലൂയ പാടിടുവാൻ
ശുദ്ധികരിക്ക ദിനംപ്രതി നീ
സ്വർഗ്ഗനാട്ടിൽ എത്തുവോളവും (2)
ലോകമോഹങ്ങൾ വിട്ടോടുക
കർത്തനായി വേല ചെയുക
ഫലം കൊടുക്ക നീ ജ്വലിച്ചീടുക
കാലമേറെ ഇല്ലെന്നോർക്കുക (2)