Ente jeevitham anente aaradhana

Malayalam Hymn

Ente jeevitham anente aaradhana

Ente jeevitham anente aaradhana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ ജീവിതമാണെന്റെ ആരാധന ഞാൻ യേശുവിൽ ആയതിനാൽ(2) എന്റെ ജീവിത ശൈലിയാണ് ആരാധന ഞാൻ യേശുവിൻ ആലയമായ് (2) ആരാധ്യനാം ദൈവത്തിന് ജീവയാഗമാണ് ആരാധന ജീവൻ തന്ന എന്റെ യേശുവിന് എന്റെ സ്നേഹമാണ് ആരാധന 2 സ്വർഗ്ഗപിതാവിൻ മാർവ്വിൽ ചേർത്തതിനാൽ ഈ ബന്ധമാണ് ആരാധന(2) തിരു കരങ്ങളിൽ ആശ്രയം വച്ചതിനാൽ ഏത് നേരത്തും ആരാധന(2);- ആരാധ്യനാം… 3 എന്റെ യേശുവിൻ പാദത്തിൽ പകരുന്നതാം നല്ല തൈലമാണ് ആരാധന(2) ഇതിലും വിലയേറിയത് ഒന്നുമില്ലേ എന്റെ ദൗത്യമാണ് ആരാധന(2) ;- ആരാധ്യനാം… 4 പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതാൽ എന്നും പുതിയതാണ് ആരാധന(2) തിരു സാന്നിദ്ധ്യം എന്നിൽ നിറയുന്നതാൽ തേജസ്സേറുമീ ആരാധന(2) ;- ആരാധ്യനാം…

Related Songs