Yeshu nathha ange snehikkuvaan

Malayalam Hymn

Yeshu nathha ange snehikkuvaan

Yeshu nathha ange snehikkuvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ പ്രാപ്തനാക്കേണമേ ഏഴെയെനെ (2) നശ്വരമീലോകമൊന്നിനേയും ഞാൻ സ്നേഹിപ്പാൻ ഒരിക്കലും ഇടയാകല്ലേ(2) ആകാശവും ഭൂമി ഒഴിഞ്ഞുപോയീടിലും മാഞ്ഞുപോകയില്ല നിൻ തിരുവചനം(2) (ആ... ആ... ആ... ആ....) നിൻ ന്യായപ്രമാണങ്ങൾ എന്റെ പ്രമോദമാം ഒരുനാളും മറക്കില്ല ഈ മരുവിൽ (2) ദൈവസ്നേഹികളാം നിൻ ഭക്തർക്കെല്ലാം സകലവും നന്മെക്കായി വ്യാപാരിക്കും (2) (ആ... ആ... ആ... ആ....) ആ സ്നേഹം അഗാധമാം അളക്കുവാൻ കഴിയില്ല സ്നേഹിക്കും നിന്നെ ഞാൻ അന്ത്യo വരെ (2)

Related Songs