Enne thikanjavan aakkiduvaan

Malayalam Hymn

Enne thikanjavan aakkiduvaan

Enne thikanjavan aakkiduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ തികഞ്ഞവനാക്കിടുവാൻ ബാലശിക്ഷകൾ നൽകും ദൈവം വിശ്വസ്തനല്ലോ പരീക്ഷകളിൽ പോക്കുവഴിയും നൽകിടുമേ (2) തന്നെ സ്നേഹിക്കുന്ന മക്കളേ പരിപാലിച്ചിടും കർത്തനേ മഹത്വത്തിന്റെ, പ്രത്യാശയേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു(2) താതൻ കരത്തിൽ ഉടഞ്ഞീടിലും നഷ്ടമായിടില്ലെൻ ജീവിതം തകർന്നു പോയീടിലും കൈവിടാതെ മാനപാത്രമായി മാറ്റുമേ(2);- തന്നെ… ബലഹീനതയിൽ തികഞ്ഞിടുന്ന തൻ കൃപയെൻ ആശ്രയമേ പ്രശംസിച്ചിട്ടും ഞാൻ കഷ്ടങ്ങളിൽ ദൈവശക്തി പകരുന്നതാൽ(2);- തന്നെ… ഏതു ശിക്ഷയും പ്രയാസമത്രേ പിന്നെത്തേതിലോ സന്തോഷവും അഭ്യസിപ്പിച്ചിടും എന്റെ ദൈവം നീതി ഫലം നൽകിടുമേ(2);- എന്നെ തികഞ്ഞ...

Related Songs