Malayalam Hymn
Jeeva nathhane sneharupane
Jeeva nathhane sneharupane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജീവ നാഥനേ സ്നേഹരൂപനേ
ജീവവാക്യമെന്നിൽ വിതയ്ക്കണേ
ജീവവൃക്ഷമായി വളരുവാൻ
ജീവയാവി എന്നിൽ അയയ്ക്കണേ
1 നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾ
അകമറിയും നാഥൻ താൻ അധികമേകുമാനന്ദം
ആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾ
ആത്മ ഫലമായ് ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ;-
2 തണലുതേടും മർത്യന് തളിരുതിർക്കും വൃക്ഷമായ്
തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെ
താരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾ
തടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ;-
3 പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻ
സത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെ
സത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽ
അനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ;-