Udaya nakshathram vaanil udichidaray

Malayalam Hymn

Udaya nakshathram vaanil udichidaray

Udaya nakshathram vaanil udichidaray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ് പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറായ് തിരുസഭയേ വേഗമുണർന്നിടുക രാജാധിരാജനെ എതിരേൽക്കുവാൻ 1 ഇരുളേറും ഈ ലോകയാത്രയിൽ നാം ഇരുളിന്റെ പ്രവർത്തികൾ ഉരിഞ്ഞിടുക ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം രാക്കാലം തീരാറായ് പകൽ വരുന്നേ;- 2 ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ ദൈവഭയത്തിൽ വിശുദ്ധരായ് തീരാം തൻ വേലയിൽ വർദ്ധിച്ചു വന്നിടാം;- 3 കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ കർത്താവിനോടു നാം ചേർന്നിടുമ്പോൾ അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ ആമോദപൂർണ്ണരായ് നാം കൂടെ വാണിടും;- 4 വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ നീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെ മാലിന്യം വാട്ടം കറകളേൽക്കാത്ത മണവാട്ടിയായ് നാമൊരുങ്ങിടാം;-

Related Songs