Malayalam Hymn
Sthuthiyin koodaram-pukazhanay onnum
Sthuthiyin koodaram-pukazhanay onnum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പുകഴാനായ് ഒന്നും ഇല്ലായെ
അഴകെല്ലാം യേശു തന്നത്
1 സ്തുതിയിൻ കൂടാരം എന്റെ യേശുവിനെ
സ്തുതിക്കു യോഗ്യനാം ദൈവകുഞ്ഞാടിനെ
ഏഴയാം എന്നെയും അത്ഭുതമാക്കിയെ
ഇത്രയും വലിയ രക്ഷയെ നൽകിയെ;-
2 എത്രയോ നന്മകൾ എണ്ണിയാൽ തീരില്ല
എങ്ങനെ മൗനമായ് സ്തുതിക്കാതിരിക്കും
ചേറ്റുകുഴിയിൽ നിന്നും എന്നെ ഉയർത്തിയല്ലോ
കുപ്പ തൊട്ടിയിൽ നിന്നും തൂക്കി എടുത്തുവല്ലോ;-
3 ദൈവത്തിൻ മന്ദിരം എന്റെ ഈ ശരീരം
എന്റെ യേശുവിനായ് ഇനിയുള്ള ജീവിതം
അത്യന്ത ശക്തിയാൽ എന്നെ നിറച്ചവനെ
അന്ത്യത്തോളം ഇനി നിന്റെ കൃപ മതിയെ;-