Malayalam Hymn
Thallapettoru kallaanu njaan
Thallapettoru kallaanu njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തള്ളപ്പെട്ടോരു കല്ലാണു ഞാൻ
തന്ത്രികൾ പൊട്ടിയ തംബുരു ഞാൻ(2)
എങ്കിലും നാഥാ തേടി വന്നെന്നെയും
അളവറ്റ സ്നേഹത്താലെ ആർദ്രമാം സ്നേഹത്താലെ
1 തായില്ല താതനുമില്ലെനിക്ക്
സ്വത്തില്ല സ്വന്തക്കാരാരുമില്ല
എങ്കിലും നാഥാ വീണ്ടെടുത്തെന്നെയും
ചങ്കിലെ ചോരയാലെ നിസ്തുല്യ സ്നേഹത്താലെ;-
2 സ്നേഹിതരും സ്നേഹിക്കാനാരുമില്ലാ
ഉറ്റവരും ഉടയവർ ആരുമില്ലാ
എങ്കിലും നാഥാ ജീവനെ തന്നു നീ
അത്യന്ത സ്നേഹത്താലെ കാൽവറി ത്യാഗത്താലെ;-