Ente sahayavum ente sangethavum

Malayalam Hymn

Ente sahayavum ente sangethavum

Ente sahayavum ente sangethavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ സഹായവും എന്റെ സങ്കേതവും നീ മാത്രമാണേശുവേ എന്റെ ജീവന്റെ ബലം നീ ജീവന്റെ പൊരുൾ നീ ജീവ പ്രത്യാശയും നീ (2) 1 നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ എന്നെ ആത്മാവിൽ നിറച്ചിടുക (2) 2 ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2) കഴുകനെപ്പോൽ ചിറകടിച്ചുയരും സ്വർഗ്ഗസന്തോഷമെനിക്കു തരും(2) 3 ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2) തിരുക്കരം പിടിച്ചെന്നും നടന്നീടുമേ നീയെന്റെ കണ്ണീരു തുടച്ചീടുമേ (2)

Related Songs