Malayalam Hymn
Yeshu nathha nin hrudayathin - Krushile vilapam
Yeshu nathha nin hrudayathin - Krushile vilapam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു നാഥാ നിൻ ഹൃദയത്തിൻ ഗദ്ഗദം മുഴങ്ങുന്നു …
നിൻ ചുടു ചോര വാർന്നൊഴുകുന്ന കാൽവരിയിൽ…(2)
എന്റെ ജീവിത പാപത്തിൻ കറ കൾ കഴുകുവാൻ….
യാഗമായ് തീർന്നൊരെൻ യേശു നാഥാ…
മുൾമുടി ആഴത്തിൽ ഇറങ്ങിയ നെറ്റിത്തടത്തിൽ നിന്നും
ചാലുപോലൊഴുകിയ ചുടു നിണത്താൽ തിരുമുഖം മങ്ങി ….(2)
കീറിമുറിഞ്ഞൊരാ-മേനിയിൽ… നോവിൻ കടലലകൾ…
ആണികൾ തറച്ച നിൻ പൂങ്കരങ്ങൾ-
ചുടു ചോര വാർന്നു നീ പിടഞ്ഞുവല്ലോ... (2)
"ദാഹിക്കുന്നു" എന്ന് നീ മൊഴിഞ്ഞപ്പോൾ-
ലോകം കൈപ്പേറിയ നീരു നൽകി…
പിളർന്ന നിൻ വിലാപ്പുറത്തു നിന്നു-
രക്തവും വെള്ളവും ഒഴുകി വന്നൂ (2)
ഈ മേശയിൽ കരം നീട്ടുമ്പോൾ…..
ക്രൂശിലെ ആ നോവ് ഞാനറിയുന്നു….
എൻ ശാപം മാറ്റാനായി നീ
സ്വയം ശാപമായി ക്രൂശിൽ തൂങ്ങിയല്ലോ…
തകർക്കപ്പെട്ട നിൻ തിരുശരീരം-
എന്നുമെൻ ജീവന്റെ അപ്പമെല്ലോ…