Malayalam Hymn
Krushil enikkayi marichavane
Krushil enikkayi marichavane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ക്രൂശിൽ എനിക്കായി മരിച്ചവനെ
മരണത്തിൻ പശത്തെ അഴിച്ചവനെ(2)
പാതാള ഗോപുരം ജയിച്ചവനെ
എന്നേശു രക്ഷകനെ(2)
അവൻ ഇന്നും ജീവിക്കുന്നു
എൻ യേശു ജീവിക്കുന്നു (2)
2 വിശ്വസിക്ക നീ വിശ്വസിക്ക
ദൈവത്തിൻ മഹത്ത്വം കണ്ടീടുവാൻ (2)
സാദ്ധ്യമാകും എല്ലാം സാദ്ധ്യമാകും
തൻ വല്ലഭത്താൽ സാദ്ധ്യമാകും (2);-
3 ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ
വൈരിയിൻ പരീക്ഷ ഭയപ്പെടേണ്ടാ(2)
ജയിച്ചീടുമെ നാം ജയിച്ചീടുമെ
കർത്തൻ തൻ വചനത്താൽ ജയിച്ചീടുമെ(2);-
4 ജീവിച്ചിടാം എന്നും ജീവിച്ചിടാം
ക്രിസ്തുവിൻ സ്നേഹത്തിൽ ജീവിച്ചിടാം(2)
പ്രാപിക്കുമെ നാം പ്രാപിക്കുമെ
നിത്യമാം ജീവനെ പ്രാപിക്കുമെ (2);-