Karirumpanikalaal-Enikkayi

Malayalam Hymn

Karirumpanikalaal-Enikkayi

Karirumpanikalaal-Enikkayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാരിരുമ്പാണികളാൽ തറച്ചവർ എൻ പ്രീയനെ ആഴമേറും വൻ മുറിവുകളാലെ ചേർത്തടിച്ചു പരനെ (2) കണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് പിടഞ്ഞ എൻ യേശുവിനെ കണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് മുറിഞ്ഞ എൻ യേശുവിനെ കണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് തിരുരക്തം ചൊരിഞ്ഞവനെ കണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് സകലവും വെടിഞ്ഞവനെ എനിക്കായി ജീവൻ നൽകിടുവാൻ കാൽവറിയിൽ യാഗമായ് തീർന്നവനെ എൻ പാപം മുഴുവൻ കഴുകീടുവാൻ തൻ ജീവനെ യാഗമായ് നൽകിയോനെ പ്രാണനെ നിൻ സ്നേഹം മതിയെനിക്ക് ജീവനെ നിൻ സ്നേഹം മതിയെനിക്കു (2) ഭാരമേറും വൻ ക്രൂശുമേന്തി ക്ഷീണിതനായ് തളർന്നിടുമ്പോഴും ദേഹമാകെ മുറിഞ്ഞവനായ് വേദനയാൽ നീ നീറിടുമ്പോഴും ആശ്രയമായ് ആരുമില്ലാതെ എനിക്കായ് സകലവും വഹിച്ചവനെ ആശ്വസമേകുവാൻ ആരുമില്ലാതെ എനിക്കായ് സകലവും സഹിച്ചവനെ എനിക്കായി....

Related Songs