Oh kalvari oh kalvari oormakal

Malayalam Hymn

Oh kalvari oh kalvari oormakal

Oh kalvari oh kalvari oormakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓ കാൽവറി... ഓ കാൽവറി.. ഓർമ്മകൾ നിറയും അൻപിൻ ഗിരി 1 അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നോനേകൻ യേശു നാഥൻ(2) അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്നു ബലിയായ് കാൽവറിയിൽ;- 2 മലിനത നിറയുമീ മർത്ത്യന്റെ ജീവിതം മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2) മറുവിലയാകാൻ മനുഷ്യനായ് വന്നു മരിച്ചേശു യാഗമായ് കാൽവറിയിൽ;- 3 കപടത നിറയുമീ ഭൂവിതിലെങ്ങും കണ്ടിടുമോ ഈ ദിവ്യ സ്നേഹം കണ്ണീരു പോക്കാൻ കൺമഷം തീർക്കാൻ കരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി... 4 മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻ മൂന്നാം ദിനം ശിഷ്യർക്കരികിലെത്തി മരണമേ നിന്റെ വിഷമുള്ളിതെവിടെ- യെന്നരുളി എൻ നാഥൻ കാൽവറിയിൽ;- ഓ കാൽവറി...

Related Songs