Malayalam Hymn
Enne nindaykkay elppiykkathe
Enne nindaykkay elppiykkathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നേ നിന്ദയ്ക്കായ് ഏൽപ്പിയ്ക്കാതെ
ഒരു അതുഭുതമാക്കിയവൻ
എന്റെ ജീവിത ഭാരങ്ങളിൽ
എന്നേ താങ്ങി നടത്തിയവൻ (2)
യേശു എൻ പ്രിയനാണവൻ
എന്റെ സർവ്വവും അവൻ മാത്രമേ
എന്നേ മാനിച്ചതും ഉയർത്തിയതും
അവൻ ദയ ഒന്നു മാത്രമേ (2)
എന്നെ ഉയർത്തിയ പാറയവൻ
എന്റെ ആശ്രയവും അവനേ
ലോകർ വാക്കു മാറിടുമ്പോൾ
മാറാത്ത സ്നേഹമവൻ (2);- യേശു…
കർത്തൻ കൈയ്യിൽ നല്കിയെന്നെ
ഉടച്ചൊന്നു പണിയുവാനായ്
എന്നിൽ ആത്മ ശക്തിയേകി
പുതു സൃഷ്ടിയാക്കിയവൻ (2);- യേശു…
ഭാവിയെന്തെന്ന് ചോദ്യവുമായ്
എന്നേ പരിഹസിച്ചോർ നടുവിൽ
ഞാൻ ലജ്ജിപ്പാൻ ഇടയാകാതെ
എന്നേ മാനിച്ചുയർത്തിയവൻ (2);- യേശു…