Ithramaathram sneham chorinjiduvaan

Malayalam Hymn

Ithramaathram sneham chorinjiduvaan

Ithramaathram sneham chorinjiduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻ എന്നിലെന്തു നന്മ കണ്ടു നാഥാ വീണ്ടും വീണ്ടും എൻ ഹൃദയത്തിൽ നാഥാ നിന്നെ ഞാൻ ക്രൂശിച്ചിട്ടും 1 ശത്രുവിനെ സ്നേഹിപ്പാൻ നീ കല്‌പ്പിച്ചിട്ടും മിത്രത്തെപ്പോലും ഞാൻ സ്നേഹിച്ചില്ല എന്നെ മാത്രം സ്നേഹിച്ചു ഞാൻ സ്വാർത്ഥനായി നിരന്തരം നിന്നെ ഞാൻ നോവിച്ചിട്ടും;- ഇത്ര... 2 പാപത്തെ സ്നേഹിപ്പാൻ ഞാൻ പോയിട്ടും പാപിയെന്നെ തേടി നീ വന്നല്ലോ സോദരരെ ദ്വേഷിച്ചു ഞാൻ ദോഷിയായി നിൻ വചനം ഞാൻ ലംഘിച്ചിട്ടും;- ഇത്ര... 3 മൽപ്രിയനെ ഇനിയെന്നും ഞാൻ സ്നേഹിച്ചീടും തവ ജീവൻ തന്നെന്നെ രക്ഷിച്ചതാൽ അന്യരേയും സ്നേഹിച്ചു ഞാൻ താഴ്മയായി തിരുഹിതം പോൽ ഞാൻ ജീവിച്ചീടും;- ഇത്ര...

Related Songs