Ravum pakalum geethamgal paadi

Malayalam Hymn

Ravum pakalum geethamgal paadi

Ravum pakalum geethamgal paadi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത ശോഭയെ നേടി ശൂലേമിയെപ്പോൽ കാത്തിരിക്ക നീ കാന്തൻ വരുമേ ഉണരൂ സീയോനേ 2 തങ്കനിണത്തിൻ വിലയല്ലയോ നീ ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ തങ്കൽ ഏക ചിന്തയതാലെ പങ്കമെന്യേ മേവുക സുതയേ;- 3 ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്? ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ ജീവനായകൻ വെളിപ്പെടും നേരം തേജസ്സിൽ നീയും കണ്ടീടുമല്ലോ;- 4 ഭരണകൂടങ്ങൾ തകരുവതെന്ത്? അരചവാഴ്ചയും നീങ്ങുവതെന്ത്? ഭരണം യേശു താനേറ്റിടുവാനായ് ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ 5 വീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ല കാടും മലയും ആവലോടോടി നേടുക നീ ആത്മാക്കളെയും;- 6 കാലം ഏറെ ചെല്ലുവതില്ല നാളെയെന്നതു നിനക്കുള്ളതല്ല കാലത്തികവിൽ കാന്തൻ വന്നീടും കാത്തിരിക്ക നീ ശൂലേമിയാളേ;-

Related Songs