Malayalam Hymn
Yeshuvil en thozane kande
Yeshuvil en thozane kande lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവിൽ എൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)
തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
2 ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷകനെൻ താങ്ങും തണലുമായ്
അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും;-
3 മഹിമയിൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ;-