Malayalam Hymn
Eethoru kalathum eethoru nerathum
Eethoru kalathum eethoru nerathum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഏതൊരു കാലത്തും ഏതൊരു നേരത്തും
യേശുവെ നിന്നെ ഞാൻ സ്തുതിക്കും
ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും
എൻ പരാ നിന്നെ ഞാൻ സ്തുതിക്കും
1 എൻ ഭയം നീക്കി എൻലംഘനം പോക്കി
എന്നെ നന്നാക്കി നീ നിൻമകനാക്കി;-
2 നല്ലവൻ നീയേ വല്ലഭൻ നീയേ
അല്ലലേറുമ്പോളെന്നാശ്രയം നീയേ;-
3 ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ
പാലനം നൽകും നീ നിൻസുതർക്കെന്നും;-
4 നിന്നെ നോക്കുന്നോർലജ്ജിതരാകാ
നിൻ ജനം നിത്യം പ്രശോഭിതരാകും;-
5 ആദിയും നീയേ അനാദിയും നീയേ
അന്തവും നീയേയെൻ സ്വന്തവും നീയേ;-