Malayalam Hymn
Kazhinja kaalam thirinjunokkumpol
Kazhinja kaalam thirinjunokkumpol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1: കഴിഞ്ഞ കാലം തിരിഞ്ഞുനോക്കുമ്പോൾ
എന്നെ നടത്തി നീ അതിശയമായി
പിരിയാതെന്നും കൂടിരുന്നെന്നെ
ഇത്രത്തോളം കൊണ്ടുവന്നു
ഇതുവരെ നടത്തിയോനെ
ഇന്നും ജീവിക്കുന്നോനെ
Cho: യേശു ജീവിക്കുന്നതാൽ ഞാൻ എന്നും ജീവിക്കും
എന്റെ നാളെ അവൻ കരങ്ങളിലാ
ഭയമില്ലെനിക്കിനി ആകുലമില്ലിനി
എന്തെന്നാൽ യേശു കൂടെയുണ്ട്
എല്ലാ നാളും എൻ കൂടെയുണ്ട്
2: സാധ്യതകൾ അസ്തമിച്ചാലും
പ്രതീക്ഷകൾ എല്ലാം ഇല്ലാതായാലും
വഴിയാകുന്നവൻ മുമ്പെ നടന്നു
വഴികളെല്ലാം എനിക്കായി തുറന്ന്
ഇന്നും ജീവിക്കുന്നോനെ
എന്നെ നടത്തുന്നോനെ
bridge: എന്റെ ബലത്താല്ല എൻ കഴിവാലല്ല
ആത്മാവിൻ ശക്തിയാൽ
ഞാൻ ഇന്നും ജീവിക്കും