Malayalam Hymn
Njangal parannethedum swargga
Njangal parannethedum swargga lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും
അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും
2 കടലിൽ മുഴക്കം കേട്ടീടുന്നു
ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക;-
3 ഭരണകൂടങ്ങൾ തകർന്നീടുന്നു
ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക;-