Malayalam Hymn
Kodumkattadichu aluyarum van sagarathin
Kodumkattadichu aluyarum van sagarathin lyrics · Malayalam Christian Song · Video
The HymnalKey of G
0 plays
Lyrics
1 കൊടുങ്കാടിച്ചു അലയുയരും
വൻസാഗരത്തിൻ അലകളിൻന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തി തന്റെ വചനങ്ങളാൽ
ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എൻ ജീവിതത്തിൻ നൗകയിൽ
താൻ വന്ന നാൾ മുതൽ
2 പോകു നിങ്ങൾ മറുകരയിൽ
എന്ന് മോദമായ് അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്തജനനിയും മറന്നീടിലും;-
3 വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു;-
4 വരും വേഗമെന്ന് അരുളിയവൻ
വരും മേഘമതിൽ അടുത്തൊരുനാൾ
തരും ശോഭയേറും കിരീടങ്ങളെ
തിരുസേവ നന്നായ് തികച്ചവർക്കായ്;-