Yeshu raajan varunnu dutharumay

Malayalam Hymn

Yeshu raajan varunnu dutharumay

Yeshu raajan varunnu dutharumay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു ശുദ്ധരെ വാനത്തിൽ ചേർത്തീടാൻ ശോഭയേറും മുഖം കണ്ടീടുവാൻ വേഗം നമ്മെയങ്ങു ചേർത്തീടുവാൻ 1 രക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻ കർത്താധി കർത്തൻ വിളിക്കുന്നു സ്വന്ത നീതി തന്നിൽ ചാരിടാതെ ഹന്ത നിൻ രക്ഷയെ തേടിടുമോ;- യേശു 2 ന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ് വേഗം നിന്നന്ത്യത്തെ ചിന്തിക്ക ചൂളപോൽ കത്തുന്ന നാളുകളിൽ രക്ഷയെ തേടുവാൻ ഓടിടുമോ;- യേശു 3 തീ മഴ കല്മഴ പെരുകീടുമേ മൂന്നിലൊന്നാകെ വെന്തീടുമേ അന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നു സന്താപകാലത്തെ ചിന്തിക്ക;- യേശു

Related Songs