Papathin maa vishathe

Malayalam Hymn

Papathin maa vishathe

Papathin maa vishathe lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

1 പാപത്തിൻ മാ (വൻ) വിഷത്തെയൊഴിപ്പാൻ സാത്താൻ തന്നുടെ ബലമഴിപ്പാൻ രക്ഷകൻ ഇക്ഷിതിയിൽ വന്നു യേശുവിന്നു മഹത്വം;- യേശുവിന്നു മഹത്വം, മഹത്വം യേശുവിന്നു മഹത്വം കുരിശിലവൻ മരിച്ചെൻപേർക്കായ് യേശുവിന്നു മഹത്വം 2 ആശയറ്റെൻ സ്ഥിതി താനറിഞ്ഞു ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു വിശുദ്ധ നിണം വിയർപ്പായ്‌ തിരിഞ്ഞു യേശുവിന്നു മഹത്വം;- 3 തൻ മുഖപങ്കജമതിലടിച്ചു തലയിൽ മുൾമുടിവച്ചാഞ്ഞടിച്ചു മുതുകിനെ ഉഴുതതുപോൽ പൊടിച്ചു യേശുവിന്നു മഹത്വം;- 4 ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു കൊടിയ വേദനയെനിക്കായ്‌ സഹിച്ചു യേശുവിന്നു മഹത്വം;- 5 ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ് തകർന്നു തൻ ഹ്യദയം എൻപേർക്കായ് യേശുവിന്നു മഹത്വം;- 6 ജീവനെ യേശുവിന്നായർപ്പിച്ചോൻ സർവ്വവുമവന്നായേൽപ്പിച്ചോൻ പാവന ജീവിതമാകണമെൻ യേശുവിന്നു മഹത്വം;-

Related Songs