Orunaal ie nashvaralokam

Malayalam Hymn

Orunaal ie nashvaralokam

Orunaal ie nashvaralokam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഒരുനാൾ ഈ നശ്വരലോകം വിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടും ഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നു ഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെ പ്രിയനേ എൻ പ്രേമ കാന്തനെ നേരിൽ കാണും ഞാൻ അങ്ങേ മുത്തം ചെയ്യും ഞാൻ വീണുവണങ്ങും ഞാൻ കുമ്പിട്ടാരാധിക്കും ഞാൻ 2 ആയിരങ്ങളിൽ സുന്ദരൻ പതിനായിരങ്ങളിൽ സുന്ദരൻ ആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻ തൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ... 3 ഉന്നതം വെടിഞ്ഞു വന്നവൻ ഈ മന്നിടം തിരഞ്ഞെടുത്തവൻ പാപികൾക്കായ് പാപയാഗമായവൻ പാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ... 4 കാൽവറി മലമുകളതിൽ കാൽകരങ്ങൾ ആണി മൂന്നതിൽ തൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽ ഊറ്റി തൻ നിണം മുഴുവനത്രയും;- നേരിൽ...

Related Songs