Malayalam Hymn
Ethra nanmakal ethra daanangal
Ethra nanmakal ethra daanangal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എത്ര നന്മകൾ എത്ര ദാനങ്ങൾ
എണ്ണിയാൽ തീരാത്ത കർത്തൻ കൃപകൾ(2)
എനിക്കായി പകർന്നതോർക്കുമ്പോൾ
എന്താനന്ദം എനിക്കെന്താനന്ദം (2)
1 ഉടഞ്ഞൊരു മൺ പാത്രം ഞാൻ യേശുവേ
ഉപയോഗമില്ലാത്ത പാനപാത്രം ഞാൻ(2)
ഉരുവാക്കി എന്നെ നീ മാനപാത്രമായി
ഉലകിന്റെ നാഥനെ വാഴ്ത്തിടുന്നു ഞാൻ(2)
(എത്ര നന്മകൾ)
2 നല്ലദാനങ്ങൾ ഏറെ നൽകീടുവാൻ
ദോഷികളാം പ്രിയരുണ്ട് ഏറെയിവിടെ(2)
സ്വർഗ്ഗീയദാനങ്ങൾ തന്നീടുവാൻ
യേശുവിനെപോലെ വേറെ ആരുമില്ലയെ(2)
(എത്ര നന്മകൾ)
3 എന്തു ഞാൻ പകരമായി നൽകീടുവാൻ
ഏകിയ എണ്ണമറ്റ നന്മകൾക്കായി(2)
ഏതുമേ പകരമാകില്ലെൻ നാഥനേ
എങ്കിലും ഏകുന്നു സ്തുതി സ്തോത്രങ്ങൾ(2)
(എത്ര നന്മകൾ)