Ethra ethra nanmakal chorinja nathhane

Malayalam Hymn

Ethra ethra nanmakal chorinja nathhane

Ethra ethra nanmakal chorinja nathhane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ മാത്രതോറും നഷ്ടമാക്കി പാപിയായി ഞാൻ ഇത്രയേറെ നൽവരങ്ങൾ നല്കി എന്നെ നീ മിത്രമായി സ്നേഹിപ്പാൻ ഞാൻ ഏതുമില്ലായേ നഷ്ടപ്പെട്ടൊരാടുതുല്യമാണു ഞാൻ തേടിവന്നു ചേർപ്പാൻ കരുണ കാട്ടണേ കാണാതെപോയ ദ്രഹ്മയൊന്നു ഞാൻ തേടി വന്നു വീണ്ടെടുത്തു മാർവ്വിൽ ചേർക്കണേ വേർപിരിഞ്ഞു പോയ പുത്രനാണു ഞാൻ സ്നേഹമേറുമപ്പനേ നീ ചേർക്കണമേ മാറാത്ത ക്രൂശിൻ സ്നേഹം ഏകണേ സ്വന്തപുത്രനാക്കി വീണ്ടും വീട്ടിൽ ചേർക്കണേ ഏതുമില്ലാ ഹീനപാത്രമാണു ഞാൻ തന്നിടുന്നു പൂർണ്ണമായ്‌ നിൻ കൈകളിൽ എടുത്തുടച്ചു വാർത്തിടണമേ താതനിഷ്ടം ചെയ്തിടുവാൻ പ്രാപ്തനാക്കണേ

Related Songs