Vandichedunnen njaan vandichedunnen-deva

Malayalam Hymn

Vandichedunnen njaan vandichedunnen-deva

Vandichedunnen njaan vandichedunnen-deva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി വന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ-ദേവ നന്ദനനെ നന്ദിയോടെ വന്ദിച്ചീടുന്നേൻ ചരണങ്ങൾ 1 വന്ദനത്തിൻ പാത്രവാനെ വന്ദിച്ചീടുന്നേൻ-സർവ്വ വസ്തുവിന്നും കാരണനെ വന്ദിച്ചീടുന്നേൻ പൊന്നുലോകാധിപതിയെ വന്ദിച്ചീടുന്നേൻ-നിത്യ പരമസ്വയാധിപനെ വന്ദിച്ചീടുന്നേൻ മുന്നും പിന്നുമായവനെ വന്ദിച്ചീടുന്നേൻ-സദാ മൂന്നാളുമൊന്നായവനെ വന്ദിച്ചീടുന്നേൻ മന്നവരിൽ മന്നവനെ വന്ദിച്ചീടുന്നേൻ-മുഖം മന്നിടത്തിൽ വച്ചുകൊണ്ടു വന്ദിച്ചീടുന്നേൻ പല്ലവി സ്തുതിച്ചീടുന്നേൻ വീണു സ്തുതിച്ചീടുന്നേൻ-എങ്ങൾ അധിപനാം യേശുവിനെ സ്തുതിച്ചീടുന്നേൻ അതിശയമുളളവനെ സ്തുതിച്ചീടുന്നേൻ-സദാ അളവില്ലാ വല്ലഭനെ സ്തുതിച്ചീടുന്നേൻ അതിരററ ഗുണവാനെ സ്തുതിച്ചീടുന്നേൻ-ദയ അഖിലർക്കും ചെയ്യുന്നോനെ സ്തുതിച്ചീടുന്നേൻ ഗതിതരും നായകനെ സ്തുതിച്ചീടുന്നേൻ-സീന ഗിരിയിന്മേൽ വന്നവനെ സ്തുതിച്ചീടുന്നേൻ മതിമനസ്സാകൈകൊണ്ടും സ്തുതിച്ചീടുന്നേൻ-എന്റെ മാലൊഴിച്ച പാദം ചേർന്നു സ്തുതിച്ചീടുന്നേൻ;- വന്ദി ഒരുത്തനും കാണാത്തോനെ വന്ദിച്ചീടുന്നേൻ-ഒന്നും ഉപമയററുളളവനെ വന്ദിച്ചീടുന്നേൻ കരുണയിന്നഴകിനെ വന്ദിച്ചീടുന്നേൻ-യൂദ കുലമതിൽവന്നവനെ വന്ദിച്ചീടുന്നേൻ മരിയമകനെയെന്നും വന്ദിച്ചീടുന്നേൻ-എ മ്മാനുവേലദിനം തോറും വന്ദിച്ചീടുന്നേൻ ശരണം തരണമെന്നു വന്ദിച്ചീടുന്നേൻ-പാരിൽ സാഷ്ടാംഗം വീണു കൊണ്ടു വന്ദിച്ചീടുന്നേൻ;- വന്ദി അക്ഷയനെ പക്ഷമോടു സ്തുതിച്ചീടുന്നേൻ-ധ്വനി ച്ചല്ലേലുയ്യാപാടിക്കൊണ്ടു സ്തുതിച്ചീടുന്നേൻ രക്ഷാവഴികാട്ടിയോനെ സ്തുതിച്ചീടുന്നേൻ-നിത്യ രക്ഷയിൻ കൊമ്പായവനെ സ്തുതിച്ചീടുന്നേൻ സാക്ഷികൂടാതറിവോനെ സ്തുതിച്ചീടുന്നേൻ-ആറു ലക്ഷണപ്പരാപരനെ സ്തുതിച്ചീടുന്നേൻ-സ്തുതി എണ്ഡിശയും പോററുന്നോനെ വന്ദിച്ചീടുന്നേൻ-ക്രി സ്തേശു മഹാരാജാവിനെ വന്ദിച്ചീടുന്നേൻ കാത്തിടേണമെന്നു ചൊല്ലി വന്ദിച്ചീടുന്നേൻ-ജ്ഞാന കാന്തനായ കർത്താവിനെ വന്ദിച്ചീടുന്നേൻ സത്യവേദപ്പൊരുളിനെ വന്ദിച്ചീടുന്നേൻ-നീതി നിത്യവും ചെയ്യുന്നവനെ വന്ദിച്ചീടുന്നേൻ ഉത്തമനെ ഭക്തിയോടെ വന്ദിച്ചീടുന്നേൻ-ഇതാ ഊഴിയിങ്കൽ വീണുകൊണ്ടു വന്ദിച്ചീടുന്നേൻ ധരണിയിൻരക്ഷകനെ സ്തുതിച്ചീടുന്നേൻ-ബഹു താഴ്ചയിൽ നടന്നവനെ സ്തുതിച്ചീടുന്നേൻ ചോരവിയർത്തിററവനെ സ്തുതിച്ചീടുന്നേൻ-കേണു സാഷ്ടാംഗം വീണവനെ സ്തുതിച്ചീടുന്നേൻ മരക്കുരിശേറിയോനെ സ്തുതിച്ചീടുന്നേൻ-ഏഴു മൊഴിചൊന്നു മരിച്ചോനെ സ്മതിച്ചിടുന്നേൻ മരണത്തെ വെന്നവനെ സൂതിച്ചീടുന്നേൻ-തൻറ മാണവരാൽ കണ്ടവനെ സൂതിച്ചീടുന്നേൻ പരലോകമേറിയോനെ വന്ദിച്ചീടുന്നേൻ-താത പാർശ്വഭാഗത്തിരുന്നോനെ വന്ദിച്ചിടുന്നേൻ നരകുല മദ്ധ്യസ്ഥനെ വന്ദിച്ചീടുന്നേൻ-എന്റെ മുഴമനസ്സാടു കൂടെ വന്ദിച്ചിടുന്നേൻ വരുന്നെന്നുചൊന്നവനെ വന്ദിച്ചീടുന്നേൻ-നിന്റെ വരവിന്നായ്നോക്കികാത്തു വന്ദിച്ചീടുന്നേൻ പാരിടം വിധിക്കുന്നോനെ വന്ദിച്ചീടുന്നേൻ-എല്ലാം പാദത്തിൻ കീഴാക്കുന്നോനെ വന്ദിച്ചീടുന്നേൻ;- വന്ദി... കർത്താക്കളിൻ കർത്താവിനെ സ്തുതിച്ചീടുന്നേൻ-നിത്യം കഴലിണതുണയെന്നു സ്തുതിച്ചിടുന്നേൻ സ്തോത്രം ദിനമേല്ക്കുന്നോനെ സ്തുതിച്ചീടുന്നേൻ-ശുദ്ധ സുവിശേഷ നാവുള്ളോനെ സ്തുതിച്ചിടുന്നേൻ പാത്രമാക്കിത്തീർക്കുന്നോനെ സ്തുതിച്ചീടുന്നേൻ-ജ്ഞാന പ്പാട്ടുകൾക്കു നായകനെ സ്തുതിച്ചീടുന്നേൻ രാത്രിയും പകലുമെന്നും സ്തുതിച്ചീടുന്നേൻ-നിന്റെ രാജ്യമാക്കെന്നെദേവാ! ഞാൻ സ്തുതിച്ചീടുന്നേൻ;- സ്തുതി…

Related Songs