Sarva nanmaklin uravam

Malayalam Hymn

Sarva nanmaklin uravam

Sarva nanmaklin uravam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സർവ്വ നന്മകളിന്നുറവാം സർവ്വ വല്ലഭനാം യേശുവേ തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ തവ കൃപ മതി അടിയനെന്നും 1 കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ പടകേറ്റവും ഉലഞ്ഞിടുമ്പോൾ അമരത്തവൻ അണഞ്ഞിടുകിൽ അകതാരിൽ നൽ ആശ്വാസവും;- 2 ഉള്ളം തകരുന്ന വേളകളിൽ ഉയിരേകും തൻ തിരുക്കരത്താൽ മനം ക്ലേശത്താൽ നുറുങ്ങീടിലും മറച്ചീടും തൻ ചിറകടിയിൽ;- 3 ശരണാർത്തരിൽ കനിവുള്ളവൻ കരുണാർദ്രനാം ഈശനവൻ ശരണം ദിനം തിരുചരണം ശക്തി ദായകനെൻ പരൻ താൻ;-

Related Songs