Malayalam Hymn
Paramonnatha nin krupayaale
Paramonnatha nin krupayaale lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരമോന്നതാ നിൻ കൃപയാലേ
പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2)
ഓരോ പുലരിയും വിടരുമ്പോഴും
ഓരോ ദിനവും കൊഴിയുമ്പോഴും
കരുതലോടെന്നെ നീ കാത്തിടുന്നു (2)
1 മധുരമനോഹരം നിൻ തിരുവചനം
എൻ വഴികൾക്കതു മാർഗ്ഗദർശനമേ (2)
തിരുഹിതം പോലെ നടന്നിടുവാനായ് (2)
തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും;- പരമോ...
2 മരക്കുരിശിൽ നീ മരണം വരിച്ചു
മരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2)
തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2)
വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു;- പരമോ...
3. കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കി
അന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2)
അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2)
ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം;- പരമോ...