Malayalam Hymn
Theeyil veenaalum nathhan
Theeyil veenaalum nathhan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തീയിൽ വീണാലും നാഥൻ താങ്ങീടുമേ
ആഴി ആർത്തലും പ്രീയെൻ കൂടെയുണ്ട് ,
തീയിൽ നാലാമനായ് യേശു ഉള്ളതിനാൽ
നാലാം യാമത്തിലും യേശു എൻ രക്ഷകൻ .
Cho: തേജസ് ഏറും ആ പൊന്മുഖ൦
മുത്തിടുവാൻ ആശയായ്
കൈവിടല്ലേ ഈ ഏഴയെ
ഞാൻ ഇതാ നിൻ പാദത്തിൽ (2)
കൊടും കാറ്റിലും കർത്തൻ കരുതലുണ്ട്
കണ്ണുനീർ തൂകുമ്പോൾ അരുകിലുണ്ട്
കല്ല്യണശാലയിൽ കുറവ് തീർത്തോൻ
ശ്രേഷ്ടമാം വീഞ്ഞ് പകർന്നു തന്നോൻ...
പാറയിൽ വെള്ളം യേശു കരുതിയതാൽ
പാറയിൽനിന്നും തേൻ നല്കിയവൻ
ഈ താഴ്വരയിലെ കുഴികളെല്ലാം
ദാഹം തീർക്കും ജലം നിറച്ചവൻ നീ...
ഭാരം ഏറിയാലും ലോകർ നിന്ദിച്ചാലും
രോഗം മൂർദ്ധിച്ചാലും ദുഃഖം വർദ്ധിച്ചാലും
ക്രിസ്തുവിൽ നിന്ന് എന്നെ മാറ്റുകില്ലാ
ഈ മണ്ണ് മണ്ണോടു ചേരും വരെ .....