Padidum sthuthigeethamennum

Malayalam Hymn

Padidum sthuthigeethamennum

Padidum sthuthigeethamennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടിടും സ്തുതിഗീതമെന്നും പാവനനാം പരമോന്നതന് വാഴ്ത്തിടും തിരുനാമമെന്നും വാനോർ വാഴ്ത്തും തിരുസുതനെ(2) 1 സങ്കേതം നീ മാത്രമേ ആശ്രയം വേറെ ആരുമില്ലേ കാത്തിടും നിൻ രക്ഷക്കായ് ആശയോടെൻ മാനസം(2) സ്നേഹിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം ഘോഷിക്കും നന്മകൾ നന്ദിയാൽ ദിനവും(2);- 2 ആശ്വാസം നീയല്ലയോ ആലംബമായ് നീ ചാരെയില്ലേ ആമോദത്താലെന്നുള്ളം ആത്മാവിലായിടുമേ(2) ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടംപോൽ പ്രാപിക്കും നിശ്ചയം കർത്താ നിൻ സവിധം(2);- 3 നിത്യപ്രകാശം നീയെ നിത്യപിതാവും നീയല്ലയോ നിത്യജീവൻ പ്രാപിപ്പാൻ എന്നെ ഒരുക്കേണമേ(2) വഴിയും സത്യവും ജീവനും മാർഗ്ഗവും ആദിയും അന്ത്യവും എന്നാളും നീയല്ലോ(2);-

Related Songs