Malayalam Hymn
Usha kaalam naam ezhunnelkkuka
Usha kaalam naam ezhunnelkkuka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഉഷകാലം നാം എഴുന്നേൽക്കുക
പരനേശുവെ സ്തുതിപ്പാൻ
ഉഷഃകാലം എന്താനന്ദം
നമ്മൾ പ്രിയനോടടുത്തിടുകിൽ
2 ഇതുപോലൊരു പ്രഭാതം
നമുക്കടുത്തിടുന്നു മനമേ
ഹായെന്താനന്ദം നമ്മൾ പ്രിയനാ-
ശോഭ സൂര്യനായ് വരുന്നാൾ
3 നന്ദിയാലുള്ളം തുടിച്ചിടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു
നല്ല സന്ദർഭമാകുന്നു
4 ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-
രെത്ര പേർ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരു നാൾകൂടെ
പ്രിയനെ പാടി സ്തുതിക്കാം
5 നഗ്നനായി ഞാൻ ലോകത്തിൽ വന്നു
നഗ്നനായ്ത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാൻ
6 ഹാ! എൻപ്രിയന്റെ പ്രേമത്തെ-
യോർത്തിട്ടാനന്ദം, പരമാനന്ദം
ഹാ! എൻപ്രിയനാ പുതുവാന-
ഭൂദാനം ചെയ്‌വതെന്താനന്ദം
7 മരുവിൽ നിന്നു പ്രിയന്മേൽ ചാരി
വരുന്നോരിവളാരുപോൽ
വനത്തിൽകൂടെ പോകുന്നേ ഞാനും
സ്വന്തരാജ്യത്തിൽ ചെല്ലുവാൻ
8 കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ
പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാൻ വരുന്നേ-
യെന്റെ സങ്കടമങ്ങു തീർക്കണേ