Seeyon manavalanen kanthanay

Malayalam Hymn

Seeyon manavalanen kanthanay

Seeyon manavalanen kanthanay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻ കാലങ്ങളെത്ര കാത്തീടേണം(2) ആ നാളും നാഴികയും ഞാൻ നോക്കി(2) പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2) ഹാ എന്നു തീർന്നിടുമെന്നാശ;- 1 പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതം ആകെയും തീർത്തതാമെൻ കാന്തൻ(2) തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2) തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2) പങ്കമകറ്റിയെന്നെ കാക്കും;- 2 നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാം നിൻപേർക്കായ് തന്നീടുവാനാശ(2) എനിക്കേറുന്നെന്നുള്ളമതിലെന്നും(2) നിൻ പേർക്കായ് ജീവനെത്തന്നെൻ(2) പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;- 3 വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾ പ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2) ആ നേരം പറന്നുപോം ഞാൻ വാനിൽ(2) ഹായെന്റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2) ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;- 4 പതിനായിരങ്ങളിലും പാവനനായിടുന്നെൻ സർവ്വാംഗസുന്ദരനാം കാന്താ(2) നിൻ പ്രേമം എനിക്കു തന്നിടേണം(2) നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2) ഭാഗ്യമെനിക്കു തന്നിടേണം;-

Related Songs