Puthanerushalemilen nathhan kalyana

Malayalam Hymn

Puthanerushalemilen nathhan kalyana

Puthanerushalemilen nathhan kalyana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പുത്തനെരുശലേമിലെൻ നാഥൻ കല്യാണ വിരുന്നിൽ ആമോദത്തോടണഞ്ഞു ഞാൻ ആത്മാവിൽ ഗീതം പാടിടും Chorus വിൺദൂതർ വാഴ്ത്തും കാന്തന്റെ ചാരേ അണഞ്ഞു നിൽക്കും ഞാൻ ആ നല്ല നാൾകൾ ഓർക്കു മ്പോൾ ആത്മാവിൽ ഉള്ളം തുള്ളുന്നേ 2 ഇല്ല ദുഃഖം വിലാപവും തൻ ചാരെ ചേർന്നു വാഴുമ്പോൾ ആണികളേറ്റ പാണിയാൽ അൻപിൽ കണ്ണീർ തുടച്ചീടും;- വിൺ... 3 നിത്യ നൽ രാജ്യമോർക്കുമ്പോൾ ഇന്നുള്ള കഷ്ടം നീങ്ങിപ്പോം കഷ്ടങ്ങളേറ്റ നാഥനായ് ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ... 4 ഇന്നു നാം ചെയ്യും വേലകൾ കണ്ണീരിൽ തികച്ചീടുകിൽ അന്നാൾ തൻ സാന്നിധിയിൽ നാം കണ്ടീടും കിരീടങ്ങളായ്;- വിൺ... 5 നിൻ പേർക്കായ് നാഥൻ ക്രൂശതിൽ ഏറ്റ വൻ കഷ്ടം മോർത്തെങ്കിൽ ഇത്ര വൻ സ്നേഹം തള്ളി നീ പാപത്തിൽ നാൾ കഴിക്കുമോ Chorus 2 കാണുമോ നീയും സോദരാ എൻ നാഥൻ ധ്വനി കേൾക്കുമ്പോൾ ആ നല്ല നാൾകൾ ഓർക്കുമ്പോൾ ആത്മാവിൽ ഉള്ളം തുള്ളുന്നേ;- വിൺ...

Related Songs