Malayalam Hymn
Ie loka jeevitham bhaaramaayitherumpol
Ie loka jeevitham bhaaramaayitherumpol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ
ആശ്രയിപ്പാനൊരു അഭയമുണ്ട് (2)
ചെല്ലുകിൽ നാമവൻ പാദ പീ
യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)
1 ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾ
മാതാപിതാക്കൾ മറന്നിടുമ്പോൾ (2)
ഒരിക്കലും മാറില്ലെന്നു വാക്കുതന്ന
വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2);- ഈ ലോക....
2 രോഗങ്ങൾ വന്നാലും മാറത്തവൻ
ഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2)
കണ്ണുനീർ കണ്ട് മനസലിഞ്ഞ്
സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2);- ഈ ലോക...
3 നരയ്ക്കുവോളം ചുമക്കുന്നവൻ
വഹിക്കയും എന്നെ വിടുവിക്കയും (2)
കൈവിടാതെ തൻ പൊൻകരത്താൽ
ഒടുക്കം വരെയും നടത്തിടുന്നു (2);- ഈ ലോക...