Malayalam Hymn
Ie loka jeevitham kleshapoornnamaam
Ie loka jeevitham kleshapoornnamaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം
കാന്താ നിൻ വരവ് താമസമോ
chorus
സീയോനിൻ നാഥാ വേഗം വരണേ
ആശ്വാസമില്ലി പാരിതിൽ
1 നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെ
യേശുവിൽ ഞാനും നഷ്ടപ്പെടില്ല;-
2 ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും
കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;-
3 വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ
ക്ഷീണം മറന്നു പാടിടും ഞാൻ;-
4 എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും
തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും;-
5 എണ്ണമില്ലാതുള്ള ശുദ്ധരോടോത്തു
എണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ;-
6 പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു
പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ;-
7 ലോകം തരാത്തതാം കിരീടം എനിക്കന്ന്
മേലോകം തന്നെന്നെ മാനിച്ചിടും;-