Vazhthuken maname nee

Malayalam Hymn

Vazhthuken maname nee

Vazhthuken maname nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തുകെൻ മനമേ നീ നിൻ ദൈവത്തേ വാഴ്ത്തുക നീ മനമേ...(2) വാഴ്ത്തി സ്തുതിക്കുക രക്ഷകനേശുവേ പാടിപുകഴ്ത്തുക പരിശുദ്ധനവനേ...(2) (വാഴ്ത്തുകെൻ...) ഇന്നതി മോദമോടെ തിരുസവിധേ വന്നു വണങ്ങുവാൻ കൃപ തന്നതാലേ...( 2) (വാഴ്ത്തുകെൻ...) ഇരുളിൻ അധകാരത്തിൽ നിന്നുമുയർത്തി ദൈവത്തിൻ രാജ്യത്തിൽ ആക്കിയതാലേ...(2) (വാഴ്ത്തുകെൻ...) മരണാധികാരിയായിരുന്ന സാത്താന്റെ പിടിയിൽ നിന്നും നിന്നെ വീണ്ടെടുത്തവനേ...(2) (വാഴ്ത്തുകെൻ...) നിന്നുടെ പാപങ്ങൾ പോക്കിയ കർത്തനെ നിന്നിലെ ശാപങ്ങൾ നീക്കിയ പരനേ...(2) (വാഴ്ത്തുകെൻ...) നിൻ ജീവിതം സ്വർഗ്ഗ നന്മയാൽ നിറച്ചു ശുദ്ധാത്മാവാൽ നിന്നെ നടത്തുന്നതോർത്ത്‌...(2) (വാഴ്ത്തുകെൻ...) ആദ്യനും അന്ത്യനും സർവ്വശക്തനുമാം വിശ്വസ്തനാം സത്യ ദൈവമായവനേ...(2) (വാഴ്ത്തുകെൻ...) രാജാധി രാജനായ് വാണരുളീടും വീണ്ടും വരുന്നതാം ദൈവ കുഞ്ഞാടിനെ...(2) (വാഴ്ത്തുകെൻ...) പരമോന്നതൻ സർവ്വ സ്തുതികൾക്കും യോഗ്യൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനവനേ...(2) (വാഴ്ത്തുകെൻ...)

Related Songs