Malayalam Hymn
Yeshu raajan vannidumathi vegam
Yeshu raajan vannidumathi vegam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു രാജൻ വന്നിടുമതി വേഗം വാന മേഘത്തിൽ
കാത്തിരിക്കും ശുദ്ധരെ താൻ ചേർത്തിടുമതി വേഗത്തിൽ
ബുദ്ധിയുള്ള കന്യകെപ്പോൽ കാത്തിരുന്ന ശുദ്ധരെ
പാത്രങ്ങളിൽ എണ്ണ കരുതി കാത്തിരുന്ന ഭക്തരെ
വാഗ്ദത്തങ്ങൾ ചെയ്തവൻ വാക്കു മാറാതുള്ളവൻ
വന്നിടും അതി വേഗം യേശു വാന മേഘത്തിൽ
കർത്താവു തൻ ഗംഭീര നാദത്തോടും
പ്രധാന ദൂതൻ തൻ ശബ്ദത്തോടും
ദൈവത്തിന്റെ കാഹളത്തോടും
സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നിടും
ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തിടും
ജീവനോടെ ഉള്ള നാം ഒരുമിച്ചുയിർത്തിടും
മദ്ധ്യാകാശേ കർത്താവിനെ എതിരേറ്റിടും
യുഗായുഗം കർത്തനോട് ചേർന്ന് വാണീടും
സൂര്യ ചന്ദ്ര ഗോളമതിൽ ലക്ഷ്യമേതും കണ്ടിടും
താര ഗണ ഗോളങ്ങളിൽ ലക്ഷ്യമേതും കണ്ടിടും
വാനമതിൻ ശക്തിയതോ ആകെയിളകി മാറിടും
മർത്യരതോ വ്യാകുലരായ് നിർജീവന്മാരായിടും
തലകൾ ഉയർത്തിടാം ഉണർന്നു പ്രാർത്ഥിക്കാം
വാഗ്ദത്തങ്ങൾ ചെയ്ത യേശു വേഗം വന്നിടും;- കർത്താവു തൻ...
രക്ഷയാകും ദൈവമായ് ഭാരങ്ങൾ ചുമന്നിടും
മൃത്യുവിൻമേൽ നീക്കുപോക്കു നൽകിടുവാൻ ശക്തനും
എന്റെ ദൈവം ഉന്നതൻ പരമോന്നതൻ പരിപാലകൻ
സർവ്വവും തൻ ശക്തിയുള്ള വചനത്താൽ വഹിക്കുന്നോൻ
വീണു കുമ്പിടാം താണു വണങ്ങിടാം
കരുണയുള്ള ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കാം;- കർത്താവു തൻ...