Yeshu raajan vegam meghamathil

Malayalam Hymn

Yeshu raajan vegam meghamathil

Yeshu raajan vegam meghamathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു രാജൻ വേഗം മേഘമതിൽ വരുന്നു ആശയോടുണർന്നു പാട്ടുപാടിടാം ആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാം അരുമ മണവാളൻ വേഗം വരുന്നിതാ 2 ശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻ ശൂലേംകാരി തന്റെ പ്രേമവല്ലഭൻ തേജസ്സോടെ വരുന്നു ആകാശത്തിൽ വേഗം ഏക മനസ്സോടെ യാത്ര തുടരാം 3 ദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതി വൃതസംഘമവരുമായ് ആകാശത്തിൽ കയറി വിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാ 4 അന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കും ഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയും തിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾ ഒരുത്തി വാനിലേറും മറ്റവളെ വെടിയും 5 സന്ധ്യനേരം വരുമോ പാതിരാത്രിയകുമോ കോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോ ചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം നാം ഉണർന്നു വെട്ടം തെളിയിക്കാം പ്രിയൻ വരുന്നു 6 ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും ഭൂമി തന്റെ പണിയുമായ് വെന്തുപോകുമേ നിത്യകാലങ്ങൾ നാം പുത്തൻഭൂവിൽ വസിക്കും സത്യമണവാളൻ തന്റെ കാന്തയായ് 7 ഉള്ളം ഉയരുന്നു ഉള്ളങ്കാൽ പൊങ്ങുന്നു തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ ഹാ ഇതെന്തു മോദം ഹാ ഇതെന്തു ഭാഗ്യം ലോകമേ നീ തരുമോ ഇത്ര ആനന്ദം

Related Songs