Malayalam Hymn
Oro nalilum piriyathanthyatholam
Oro nalilum piriyathanthyatholam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓരോ നാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും(2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ(2)
എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2);-
പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2);-
നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും (2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2);-