Malayalam Hymn
Oro dinangalum kaathupaalikkunna
Oro dinangalum kaathupaalikkunna lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന
സ്നേഹമെന്താശ്ചര്യമേ
നാൾതോറും നമ്മുടെ ഭാരങ്ങളെ താൻ
നീക്കി നടത്തിടുന്നു (2)
1 കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽ
പത്രോസുറങ്ങിടുന്നു (2)
ലേശം ഭയമില്ല ചിന്താകുലമില്ല
കർത്തനിൽ വിശ്രാമമേ (2)
2 സിംഹകുഴിയിലും ദാനിയേലിൻ ദൈവം
ധൈര്യം പകർന്നിടുന്നു (2)
ബുഭുക്ഷയോടെ അലറുന്ന സിംഹം
ശാന്തമായുറങ്ങിയല്ലോ (2)
3 വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലും
ദാസന്മാർ മൂവരുമായ് (2)
നാലാമതൊരുവൻ അഗ്നിയിലിറങ്ങി
കൂടെ നടന്നുവല്ലോ (2)